---
title: "കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു"
english_title: " student class were presented by kudumbasree ccs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45299/student-class-were-held-presented by-kudumbasree ccs"
published_at: "2022-05-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290643b0945c_Screenshot_2022-05-27-11-04-29-83.jpg"
keywords: []
---

# കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കോട്ടയം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ബാല സഭയിൽ അംഗങ്ങളായ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

കോട്ടയം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ബാല സഭയിൽ അംഗങ്ങളായ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

അതോടൊപ്പം ചൈൽഡ് ലൈനിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിമും ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നു. കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ ഷൈനി അധ്യക്ഷത വഹിച്ചു. ജെൻഡർ റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കൗൺസിലർ ആഷിത കെ പി ക്ലാസ് കൈകാര്യം ചെയ്തു. ദർശന ദാമോദരൻ,പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45299/student-class-were-held-presented by-kudumbasree ccs)